ഫ്ലോറിഡ: ഡെൽറേ ബീച്ച് ഓപ്പണ്‍ 2026 കിരീടം സെബാസ്റ്റ്യൻ കോർഡയ്ക്ക് സ്വന്തം.
ഫ്ലോറിഡയിലെ ഡെൽറേ ബീച്ചിൽ നടന്ന ഫൈനലിൽ അഞ്ചാം സീഡ് ടോമി പോളിനെ 6-4, 6-3 സ്കോറിന് പരാജയപ്പെടുത്തിയാണ് സെബാസ്റ്റ്യൻ കോർഡ മൂന്നാം എടിപി ടൂർ കിരീടം നേടിയത്.
കോർഡ ഒരു ഫൈനൽ പോരാട്ടത്തിനിറങ്ങിയിട്ട് ഒരു വർഷത്തിലധികമായി.
കിരീടത്തിലേക്കുള്ള വഴിയിൽ ആദ്യ അഞ്ച് സീഡുകൾക്കുള്ളിലുള്ള മൂന്ന് താരങ്ങളെ കോർഡ പരാജയപ്പെടുത്തി.
ക്വാർട്ടർ ഫൈനലിൽ രണ്ടാം സീഡ് കാസ്പർ റൂഡിനെയും സെമിയിൽ മൂന്നാം സീഡ് ഫ്ലാവിയോ കൊബോളിയെയുമാണ് പരാജയപ്പെടുത്തിത്.